World

നെതർലൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

ആസ്റ്റർഡാം : നെതർലൻഡിലെ യൂട്രെച്ച് നഗരത്തിൽ തോക്കുധാരി ട്രാമിനുള്ളിൽ നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ അറിയിച്ചു.നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

വെടിവെപ്പ് നടത്തിയ തോക്കുധാരി കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. പ്രദേശം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലാണ് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രാം സർവീസ് താത്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്.തുർക്കി സ്വദേശിയായ ഗോക്മെൻ ടാനിസ് എന്നയാളെയാണ് സംശയിക്കുന്നത്. ഇയാളെ എവിടെവെച്ചു കണ്ടാലും വിവരം അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Loading...

345 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close