ന്യൂഡൽഹി: ഇന്ത്യ-ശ്രീലങ്ക സംയുക്ത വാർഷിക സൈനികാഭ്യാസം ‘മിത്രശക്തി-VI’ മാർച്ച് 26 മുതൽ ഏപ്രിൽ 8 വരെ ശ്രീലങ്കയിൽ നടക്കും.
ഇന്ത്യൻ സേനയുടെ ബിഹാർ റെജിമെന്റ് ഒന്നാം ബറ്റാലിയനും ശ്രീലങ്കൻ സൈന്യത്തിന്റെ ജമുനു കാവൽ സേനയും സംയുക്തമായി സൈനികാഭ്യാസത്തിൽ പങ്കെടുക്കും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധം ശക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനികാഭ്യാസം നടക്കുക.
ഉത്തരേഷ്യൻ രാജ്യങ്ങളായ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ നിലനിൽക്കുന്ന നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും സംയുക്ത സൈനികാഭ്യാസം സഹായകമാകും. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ഐക്യവും സഹകരണവും താഴെത്തട്ടുമുതൽ ഊട്ടിയുറപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ‘മിത്രശക്തി-VI’ സംഘടിപ്പിച്ചിരിക്കുന്നത്.