ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര് വരിക്കാരായുള്ള യൂട്യൂബ് ചാനല്‍ എന്ന പദവി ഇനി ടി-സീരീസിന് സ്വന്തം.സ്വീഡിഷ് ചാനല്‍ പ്യൂഡിപൈയെ പിന്നിലാക്കിയാണ് ടി-സീരീസ് പ്രഥമ സ്ഥാനത്തെത്തിയത്.
ടി-സീരീസിന് 90.49 മില്യണ്‍ വരിക്കാരും പ്യൂഡിപൈയ്ക്ക് 90.47 മില്യണ്‍ വരിക്കാരുമാണുള്ളത്. ടി-സീരീസും പ്യൂഡിപൈയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തിനായുളള അങ്കം തുടരുകയായിരുന്നു. വരിക്കാരെ ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായി ടി-സീരീസിന്റെ മേധാവി ഹോന്ചോ ഭൂഷന് കുമാര്‍ ഭാരത് വിന്‍സ് എന്ന പ്രചാരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
എന്റെ അച്ഛന്റെ സ്വപ്നസാക്ഷാത്കാരമായാണ് ടി-സീരീസ് ചാനല്‍ ആരംഭിക്കുന്നത്. ഇന്ന് ഇത് രാജ്യത്തിന് സ്വന്തമാണ്. എല്ലാവരും ചാനല്‍ വരിക്കാരാകുന്നതിലൂടെ ഇന്ത്യയുടെ ഖ്യാതി ഉയര്‍ത്താനാകുമെന്ന് ഹോന്ചോ ഭൂഷന് കുമാര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ചാനലിന്റെ വരിക്കാരാകാനുള്ള പ്രചാരണത്തില്‍ സല്മാന്ഖാന്, വരുണ്‍ ധവാന്, അര്ജുന് കപൂര്‍, ജോണ്‍ എബ്രഹാം എന്നിവരും സജീവമായിരുന്നു.
2006 മാര്‍ച്ച് 13 നാണ് ടി -സീരീസ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. 29 സഹ- ചാനലുകളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ചാനലിന് പുറമെ സിനിമാ നിര്‍മ്മാണ കമ്പനിയായും മ്യൂസിക് ലേബലായും ടി-സീരീസ് ജൈത്രയാത്ര തുടരുകയാണ്.