ചെന്നൈ:ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 71 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 18-ാം ഓവറിലെ ആദ്യ പന്തിൽ 70 റൺസിന് പുറത്തായി. 29 റൺസ് എടുത്ത പാർഥിവ് പട്ടേലിന് ഒഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല.
വിരാട് കോഹ്ലി ആറും എബി ഡിവില്ലിയേഴ്സ് ഒൻപതും റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹർഭജൻ സിംഗും ഇമ്രാൻ താഹിറുമാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിരയെ തകർത്തത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു.