ഡല്‍ഹി: കോവളത്തെ കെടിഡിസിയുടെ ഹോട്ടല്‍ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ 62.50 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി. 2006 ല്‍ വിനോദസഞ്ചാരത്തിനിടെ ഹോട്ടലില്‍ തങ്ങിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളിള്‍ മുങ്ങിയാണ് മരിച്ചത്. സംഭവത്തില്‍ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് കോടതിയുടെ നിരീക്ഷണം.
ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളില്‍ നീന്തുമ്പോള്‍ അബോധാവസ്ഥയിലാകുകയും മുങ്ങിപ്പോകുകയും ചെയ്യുകയായിരുന്നു. ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹോട്ടലുകളില്‍ പൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് നീന്തല്‍ പരിശീലനം ലഭിച്ച ആളുകളുടെ മേല്‍നോട്ടത്തിലാകണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പിഴ ഒടുക്കുന്ന തുക സത്യേന്ദ്ര പ്രതാപിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.