സ്റ്റീഫൻ നെടുമ്പള്ളി വെറുതെ ചാർത്തിയ ഒരു പേരല്ല
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്റ്റീഫൻ നെടുമ്പള്ളി വെറുതെ ചാർത്തിയ ഒരു പേരല്ല

അശ്വിൻ രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2019, 09:37 am IST
Facebook
Twitter
WhatsAppTelegram

‘സ്റ്റീഫൻ നെടുമ്പള്ളി’ ഈ പേര് എഴുത്തുകാരൻ വെറുതെ അങ്ങ് ചാർത്തിയതാണെന്ന് കാണാൻ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് പറഞ്ഞതിൽ ഏറെയും പറയാതെ പറയുന്ന എഴുത്തുകാരനിൽ നിന്നും. സെന്റ് സ്റ്റീഫൻ ക്രിസ്തീയ സഭകളിലെ ആദ്യ രക്തസാക്ഷിയാണ്, കല്ലെറിഞ്ഞ് കൊല്ലപ്പെട്ടവൻ. തങ്ങൾക്ക് അനഭിമിതമായത് പറഞ്ഞു എന്നതിന് കള്ള സാക്ഷി പറയപ്പെട്ട് ശിക്ഷിക്കപ്പെട്ടവൻ. ഒരു വിശുദ്ധ രൂപത്തിൽ കഥാപാത്രം ഹൃദയങ്ങളിൽ ഇടം നേടുകയാണ്. കഥ അങ്ങനെ മുന്നോട്ട് പോയി ഒടുവിൽ ഒരു നന്മ മരം പൂത്തുലഞ്ഞ് പെയ്യാമായിരുന്നു.

‘സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല’ ഈ മുന്നറിയിപ്പ് പ്രേക്ഷകനാണ്.
അതേ,നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് രാഷ്‌ട്രീയമെന്നതാണ് നാം പഠിച്ച വലിയ കള്ളങ്ങളിൽ ഒന്ന്. തിന്മയും തിന്മയും തമ്മിലായിരുന്നു ഇക്കാലമത്രയും പോരാട്ടം. ഏതിലാണ് കുറവ് തിന്മ എന്നത് തിരിച്ചറിയുന്നതിലാണ് കാര്യം.

സഭാ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി സെന്റ് സ്റ്റീഫനാണെങ്കിൽ. ക്രിസ്തുവാണ് ആദ്യ ക്രിസ്ത്യാനി രക്തസാക്ഷി, നമ്മുടെ നായകൻ സ്റ്റീഫൻ നെടുമ്പള്ളിയും രക്തസാക്ഷിയാകുമായിരുന്നു. ക്രിസ്തുവിന്റെ അജ്ഞാത നാളുകളിലെ നിഗൂഢത സ്റ്റീഫനും അവന്റെ ജീവിതത്തിലുണ്ട്. സ്റ്റീഫൻ വിശുദ്ധനായിരുന്നില്ല, രക്തസാക്ഷിയാകുന്നുമില്ല എന്നതിലാണ് കഥ.

വെറുതെ ഒരു മാസ്സ് ആക്ഷൻ പടം എഴുതി കയ്യടിപ്പിക്കുന്നതിൽ അപ്പുറം ചിലത് പറയുന്നുണ്ട് മുരളി ഗോപി. അത് ഫലപ്രദമായി സ്ക്രീനിലെത്തിച്ചതിന് മാർക്ക് പൃഥ്വിരാജിന് തന്നെയാണ് എന്നതിൽ തർക്കമൊന്നുമില്ല. ഇവിടെ പറയാനുദ്ദേശിക്കുന്നത് എഴുത്തുകാരൻ കൈകാര്യം ചെയ്ത് വിജയിച്ചു നിൽക്കുന്നത് എത്രമാത്രം ഗൗരവമായ വിഷയമാണെന്നതാണ്. അത്രമേൽ നിസ്സാരമെന്ന് തോന്നുന്ന ആളുകൾ, സംഭവങ്ങൾ ഒന്നും തന്നെ നിസ്സാരമല്ല. ‘ഒരു മര്യാദ ഒക്കെ വേണ്ടേടെ’ എന്ന് പറഞ്ഞ് നിസ്സാരക്കാരനായ മുരുഗൻ നാളെ ആരെ വേണമെങ്കിലും വെടി വെച്ചിടാം. വളരെ ചെറുതെന്ന് തോന്നുന്ന പലതും വെറുതെ അല്ല, വെൽ ആന്റ് പ്രീ പ്ലാൻഡ് ആകാം.

ലൂസിഫറിന്റെ പ്രമോഷൻ സമയത്ത് സംവിധായകനും എഴുത്തുകാരനും ആവർത്തിച്ചത് പറഞ്ഞത് ഓർത്തെടുത്താൽ മതിയാകും. നാം ഈ കാണുന്ന ലോകത്തിന് പിന്നിൽ നമ്മളറിയാതെ നമ്മൾ നിയന്ത്രിക്കപ്പെടുന്ന ചില ശക്തികളുണ്ട് അതിലേക്കാണ് കഥ വെളിച്ചം വീശുന്നത്.

‘വെളിച്ചത്തിൽ ഒളിച്ച് ഇരുട്ടിൽ പടർന്ന് ‘
അത് പ്രകാശമല്ലാതെന്താണ്?
ഇല്യുമിനാറ്റി നിലവിൽ വന്നതിനെ പറ്റി നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏതായാലും ലോകത്തിന്റെ നന്മക്ക് തങ്ങളുടെ അറിവുകൾ പകർന്നു കൊണ്ടിരിക്കുന്ന ഒരു സീക്രട്ട് സൊസൈറ്റിയുടെ ഭാഗമാണ് സ്റ്റീഫൻ. അയാൾ മാത്രമല്ല ജതിൻ രാംദാസും!

ജതിൻ പ്രിയദർശിനിക്ക് ഒരു ട്രക്കിംഗിന് പോകുന്നതിനെ പറ്റി മെസ്സെജ് അയച്ചിരുന്നു. പിന്നെ സ്വിച്ച് ഓഫ് ! അജ്ഞാതമായ മറ്റൊരു അധ്യായം. നമ്മുക്കറിയാത്ത എന്നാൽ അറിയാവുന്ന പലതും ഇങ്ങനെയാണ്. ഇനി ലോക നേതാക്കന്മാരുടെ, മഹതുക്കളുടെ ലിസ്റ്റ് എടുക്കുക. അജ്ഞാതമായ പലതും പരതുക.

കാണാതായ നാളുകൾ, കാണാതാകുന്ന നാളുകൾ. മുരളി ഗോപി നൽകിയത് ഒരു സൂചനയാകാം. പറയാതെ പറയുന്ന രാഷ്‌ട്രീയം ഇത്ര മാത്രം, തിന്മയും തിന്മയും തമ്മിലായിരുന്നു ഇതുവരെ ഉള്ള സകലതും, തിന്മ ഏതിലാണ് കുറവെന്ന് തിരിച്ചറിയുക. നന്മ നിറഞ്ഞ ലോകം അപ്രാപ്യമായതാണ്, അതിൽ ജീവിതമില്ല. ജീവിതം മനുഷ്യനെ പാപി ആക്കുന്നു. നാം അറിയാതെ പാപം ചെയ്യുന്നു. അറിവുള്ളവർ കുറഞ്ഞ പാപം ചെയ്യുന്നു. നന്മയിൽ താദാത്മ്യം പ്രാപിച്ചാൽ പിന്നെ അനന്തത.

വെറുമൊരു മാസ് ആക്ഷൻ എന്നതിലപ്പുറം ലൂസിഫർ എന്ന സിനിമയിൽ മുരളി ഗോപി എന്ന എഴുത്തുകാരൻ സംവദിക്കുന്നത് പതിവ് പോലെ അതീവ ഗൗരവമേറിയ വിഷയമാണ്. അത് പൃഥ്വിരാജ് എന്ന സംവിധായകൻ മോഹൻലാൽ എന്ന നടനിലൂടെ പകർന്നപ്പോൾ ഇത്രമേൽ ജനകീയവുമായി.

Share2747
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies