വിദേശത്തു നിന്ന് പണമയക്കുന്നതിനായി നൂതന സംവിധാനങ്ങൾ ഒരുക്കി ഫെഡറൽ ബാങ്ക്. തങ്ങളുമായി പങ്കാളിത്തമുള്ള എക്സ്ചേഞ്ച് ഹൗസുകളും, ബാങ്കുകളും വഴി പണമയക്കുന്നതിനു നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ ആണ് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് ചെയിൻ പിന്തുണയോടെ ആഗോളതലത്തിൽ ധനവിനിമയ ഇടപാടുകൾ നടത്തുന്ന റിപ്പിളുമായും ഫെഡറൽ ബാങ്ക് ധാരണയിൽ എത്തിയിട്ടുണ്ട്. ഇത് വഴി റിപ്പിളിന്റെ ശൃംഖലകൾ വഴി രാജ്യാന്തര തലത്തിൽ പണമടക്കൽ ഇടപാടുകൾ നടത്താനാവും. ഓ ടി പി ഉൾപ്പടെ ബാങ്കിങ് ഇടപാടുകൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാകുന്ന പുതിയ മൊബൈൽ ആപ്പും ഫെഡറൽ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ദുബായ് പാലസ് ഡൗൺ ടൗൺ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുതിയ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഫെഡറൽ ബാങ്ക് എം ഡിയും, സീ ഈ ഓ യുമായ ശ്യാം ശ്രീനിവാസൻ അറിയിച്ചത്. റിപ്പിൾ സീനിയർ വൈസ് പ്രസിഡന്റ് ജോണ് മിറ്റ്ച്ചൽ ഫെഡറൽ ബാങ്ക് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.