ന്യൂഡല്‍ഹി: സാമൂഹിക മാദ്ധ്യമങ്ങളില്‍ സജീവമായി നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാളാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്റെ പക്കല്‍ സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവര്‍ക്ക് കൃത്യമായി മറുപടികള്‍ നല്‍കാനും, സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും സോഷ്യല്‍ മീഡിയയുടെ സഹായം സുഷമ സ്വരാജ് ഉപയോഗിക്കാറുമുണ്ട്. അടുത്തിടെ ട്വിറ്ററില്‍ സുഷമ സ്വരാജ് നല്കിയ ഒരു മറുപടിയാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ട്വിറ്ററില്‍ വരുന്ന മറുപടികള്‍ സുഷമ സ്വരാജ് നല്‍കുന്നതല്ലെന്നും, മറ്റാരോ നല്‍കുന്നതാണെന്നുമാണ് സമിത് പാണ്ഡെ എന്ന യുവാവ് ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിന് നല്കിയ മറുപടിയാണ് ശ്രദ്ധേയം.
” തീര്‍ച്ചയായും ഈ ട്വീറ്റുകള്‍ ചെയ്യുന്നത് സുഷമ സ്വരാജല്ല. പി.ആര് ചെയ്യുന്ന ആരോ ആണത്. ഇതിന് എത്ര രൂപയാണ് കൊടുക്കുന്നത്’ എന്നായിരുന്നു സമിതിന്റെ ട്വീറ്റ്. എന്നാല്‍ ഇയാളുടെ ട്വീറ്റിന് ഉടനെ തന്നെ സുഷമയുടെ മറുപടിയുമെത്തി. ‘ഉറപ്പായും ഇത് ഞാന്‍ തന്നെയാണ്.എന്റെ പ്രേതമല്ല’ എന്നായിരുന്നു സുഷമയുടെ മറുപടി.