വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണ്‍; സ്വകാര്യവത്കരിക്കാന്‍ പുതിയ ഫീച്ചര്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണ്‍; സ്വകാര്യവത്കരിക്കാന്‍ പുതിയ ഫീച്ചര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2019, 09:04 am IST
FacebookTwitterWhatsAppTelegram

ഗ്രൂപ്പുകളില്‍ ആളെക്കൂട്ടുന്നതിന് കടിഞ്ഞാണുമായി വാട്‌സാപ്പ്. ഗ്രൂപ്പുകളില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ഇനി ഉടമകളുടെ സമ്മതം കൂടി ആവശ്യമായി വരും. ഇതനുസരിച്ച് ഗ്രൂപ്പുകളില്‍ അംഗമാക്കണമെങ്കില്‍ അഡ്മിന്‍ അംഗങ്ങള്‍ക്ക് ക്ഷണക്കത്ത് അയയ്‌ക്കണം. അംഗമാകുന്നത് സമ്മതമാണെങ്കില്‍ മാത്രമേ ഗ്രൂപ്പില്‍ അഡ്മിന് ചേര്‍ക്കാന്‍ കഴിയുകയുളളൂ.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി പല ഗ്രൂപ്പുകള്‍ തുടങ്ങുകയും അനുമതി ഇല്ലാതെ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്യുന്നത് തടയാനാണ് വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍.ഈ സുരക്ഷാ ക്രമം അവതരിപ്പിക്കുന്നതോടെ അനാവശ്യ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് ഒഴിവാക്കാനാകും. ലഭിക്കുന്ന സന്ദേശങ്ങളുടെ മുന്‍ഗണന ഉപഭോക്താവിന്റെ നിയന്ത്രണത്തിലാകുമെന്നതാണ് പ്രത്യേകത.

സുരക്ഷ സ്വകാര്യവത്കരിക്കുന്നതിനായി നിശ്ചിതമായ ക്രമങ്ങളുണ്ട്. 3 തരത്തില്‍ കോണ്‍ടാക്ടില്‍ ഇവ ക്രമപ്പെടുത്താം. ആര്‍ക്കും ചേര്‍ക്കാന്‍ പറ്റാത്ത രീതിയിലും കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രം ചേര്‍ക്കാന്‍ പറ്റുന്ന രീതിയിലും എല്ലാവര്‍ക്കും ചേര്‍ക്കാവുന്ന രീതിയിലും. നിലവിലെ ലാസ്റ്റ് സീന്‍ ഫീച്ചര്‍ ക്രമപ്പെടുത്തിയിരിക്കുന്നത് പോലെതന്നെയാണിത്.

ഇതില്‍ ആര്‍ക്കും ചേര്‍ക്കാന്‍പറ്റാത്ത രീതിയിലുള്ളവയില്‍ അഡ്മിന്‍ ഉടമയ്‌ക്ക് ക്ഷണക്കത്ത് അയയ്‌ക്കണം. ഇതിന് ഉടമ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണം ഇല്ലെങ്കില്‍ ക്ഷണം വീണ്ടും നല്‍കേണ്ടി വരും. കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രം ചേര്‍ക്കാന്‍ പറ്റുന്ന രീതിയിലും ഇതേ മാനദണ്ഡമാണുള്ളത്. എല്ലാവര്‍ക്കും ചേര്‍ക്കാവുന്ന രീതിയിലുള്ളതില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇല്ല.

പുതിയ ഫീച്ചറുകള്‍ പരീക്ഷണാത്ഥം ചില ഉപഭോക്താക്കള്‍ക്ക് വാട്‌സ് അപ്പ് നല്‍കി തുടങ്ങി. അടുത്ത ആഴ്ചയോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാകും. വാട്‌സ് ആപ്പിന്റെ നവീകരിച്ച പതിപ്പിലാണ് ഫീച്ചര്‍ ലഭിക്കുക.

ഇതോടെ സ്പാം ഗ്രൂപ്പുകളിലെ അംഗത്വം സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതിയ്‌ക്കാണ് വാട്‌സ് ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്.

അതേസമയം, ലഭിക്കുന്ന വാര്‍ത്തകളുടെ ആധികാരിക പരിശോധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ കഴിഞ്ഞ ആഴ്ച വാട്‌സ് ആപ്പ് പുറത്തിറക്കിയിരുന്നു. ചെക്ക് പോയിന്റ് ടിപ് ലൈന്‍ എന്നാണ് ഫീച്ചറിന്റെ പേര്. വ്യാജ വാര്‍ത്തകളും കിംവദന്തികളും തടയുന്നതിന് ഈ ഫീച്ചര്‍ ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തല്‍.

Share145TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies