ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കുന്ന ആറുമുഖസ്വാമി കമ്മീഷനെതിരെ അപ്പോളോ ആശുപത്രി നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധികാരികമായി പരിശോധിച്ച് ഉറപ്പുവരുത്താന്‍ കമ്മീഷന് കഴിയില്ലെന്നും അന്വേഷണം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നും, അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഇതിലെ കണ്ടെത്തലുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആശുപത്രിക്ക് സാധിക്കും.
അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. ആരുടെയെങ്കിലും മേല്‍ തെറ്റ് ചുമത്താനോ, കുറ്റം ചുമത്താനോ കമ്മീഷന് അധികാരമില്ല. അന്വേഷണം 90 ശതമാനവും പൂര്‍ത്തിയായതായി കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്മേല് തുടര്‍ നടപടി എടുക്കുന്നത് സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരും.