കൊച്ചി: എറണാകുളം വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ത്ത് കാര്‍ റെയില്‍വേ ട്രാക്കില്‍ വീണു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ എളമക്കര സ്വദേശി അര്‍ജുനനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിനു പിന്നില്‍ ട്രെയിലര്‍ ഇടിച്ചതിനെ തുടര്‍ന്നാണ് കാര്‍ കൈവരിയും തകര്‍ത്ത് താഴേക്ക് പതിച്ചത്. സമീപത്തെ വൈദ്യുതി പോസ്റ്റും കാര്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വേയുടെ വൈദ്യതലൈനില് പൊട്ടിത്തെറിയുണ്ടായി. ഇതോടെ എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാലാരിവട്ടം, വൈറ്റില ഭാഗത്തും ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി