ലണ്ടൻ : വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് അറസ്റ്റിൽ .അമേരിക്കൻ രഹസ്യാന്വേഷണ രേഖകൾ പുറത്തുവിട്ടതിനെ തുടർന്ന് 2012 മുതൽ ഒളിവിലായിരുന്നു. ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് അദ്ദേഹം രാഷ്ട്രീയ അഭയം തേടിയിരുന്നത്. എന്നാൽ അടുത്ത സമയത്തായി ഇക്വഡോർ അസാഞ്ജിന്റെ അഭയാർത്ഥിത്വം പിൻവലിച്ചിരുന്നു.
ഇക്വഡോർ അംബാസിഡറുടെ അനുമതിയോടെ എംബസി ഓഫീസിലെത്തിയാണ് മെട്രോപൊളിറ്റൻ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.