തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് പത്ത് രൂപയും പവന് എൺപത് രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2955 രൂപയും പവന് 23640 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വർണവില.
ഇന്നലെ ഗ്രാമിന് 2965 രൂപയും പവന് 23720 രൂപയുമായിരുന്നു സംസ്ഥാനത്തെ സ്വർണനിരക്ക്.
അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും വില കുറയാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രതികരിച്ചു.