ആലപ്പുഴ: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്. പ്രചാരണത്തിന് വീറും വാശിയും പകരാൻ കൂടുതൽ ദേശീയ നേതാക്കൾ കേരളത്തിലേക്കെത്തുന്നുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും.
രാവിലെ 10.30ന് ആണ് ആദ്യ പരിപാടി. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഗോയൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 3.30ന് നിലമ്പൂരിൽ നടക്കുന്ന പൊതു സമ്മേളനത്തെയും പീയൂഷ് ഗോയൽ അഭിസംബോധന ചെയ്ത് സംസാരിക്കും.
കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി അഡ്വ.കെ.പി.പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോടും പീയൂഷ് ഗോയൽ എത്തുന്നുണ്ട്. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടക്കുന്ന പ്രത്യേകപരിപാടിയിൽ അദ്ദേഹം പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ആറ് മണിക്കാണ് പരിപാടി.