പത്തനംതിട്ട: നരേന്ദ്ര മോദി സർക്കാരിന്റെ വികസനത്തോടൊപ്പം ശബരിമലയും പത്തനംതിട്ടയിൽ ചർച്ചയാകുമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. ശബരിമലയിൽ ഭക്തർക്ക് ഒപ്പം നിന്നത് ആരൊക്കെ എന്നത് ജനങ്ങൾക്ക് അറിയാം. ശബരിമല വിധി മനസിലാക്കാതെയാണ് പലരും വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സിപിഎം ശബരിമല വിഷയത്തെ ഭയക്കുന്നു. കർമ്മ സമിതിയുടെ ബോർഡുകൾ നീക്കം ചെയ്ത നടപടിയിൽ കോടതിയെ സമീപിക്കുമെന്നും ടിപി സെൻകുമാർ പത്തനംതിട്ടയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് വിവിധ സ്ഥലങ്ങളിൽ ശബരിമലകര്‍മ്മസമിതി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തത്. ജില്ലയില്‍ സ്ഥാപിച്ചിരുന്ന ഇരുപത്തിനാല് ഫ്ളക്സ് ബോര്‍ഡുകളില്‍ 8 എണ്ണമാണ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.