ന്യൂഡല്‍ഹി: വോഗിന്റെ വെഡ്ഡിങ് പതിപ്പില്‍ ഗൗണ്‍ അണിഞ്ഞ് സുന്ദരിയായ കവര്‍ഗേളായി പ്രിയങ്ക ചോപ്ര. വിവാഹത്തിന് പ്രിയങ്ക അണിഞ്ഞത് അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ റാള്‍ഫ് ലൗറേന്‍ ഡിസൈന്‍ ചെയ്ത വെഡ്ഡിംങ് ഗൗണ്‍ ആയിരുന്നു. പ്രിയങ്കയുടേയും നിക്കിന്റെയും വിവാഹം പോലെതന്നെ വെഡ്ഡിങ് ഗൗണും ശ്രദ്ധനേടിയിരുന്നു. ആരെയും ആകര്‍ഷിപ്പിക്കുന്ന ആ മാജിക്, വോഗിന്റെ കവര്‍ ചിത്രത്തലും പ്രതിഫലിക്കപ്പെട്ടു.
വോഗിന്റെ ലൗ ആന്‍ഡ് വെഡ്ഡിങ് പതിപ്പിലാണ് പ്രിയങ്കയുടെ വശ്യമനോഹാരിത ഒപ്പിയെടുത്തിരിക്കുന്നത്. മാഗസിന്റെ കവര്‍ ചിത്രം പ്രിയങ്ക തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്നെവോഗിന്റെ കവര്‍ ഗേളാക്കിയതിന് പ്രത്യേക നന്ദി രേഖപ്പെടുത്താനും പ്രിയങ്ക മറന്നില്ല.
വെള്ള നിറത്തിലുള്ള എംബ്രോയിഡറി ചെയ്ത ഗൗണും ലെയ്സ് തുണിത്തരത്തിലുള്ള ശിരോ വസ്ത്രവും അണിഞ്ഞ് സുന്ദരിയായ പ്രിയങ്കയാണ് ചിത്രത്തില്‍. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് പ്രിയങ്ക ക്രിസ്ത്യന്‍ ആചാരപ്രകാരം ജോനാസിന്റെ കൈപിടിച്ചത്. പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹ ചടങ്ങുകള്‍ നടത്തിയിരുന്നു.
ഇതില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തിനാണ് റാള്‍ഫ് ലൗറേന്‍ ഡിസൈന്‍ ചെയ്ത വെഡ്ഡിംങ് ഗൗണ്‍ അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹചടങ്ങിന് പ്രിയങ്ക ചുവന്ന നിറത്തിലെ സബ്യസാച്ചി ലെഹന്ഗയും ഡയമണ്ട് ആഭരണങ്ങളും നിക്ക് ഗോള്‍ഡന്‍ നിറത്തിലുള്ള ഷെര്‍വാണിയുമാണ് അണിഞ്ഞിരുന്നത്.