കണ്ണൂര്‍; പേരാവൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്ററുകള്‍. പേരാവൂര്‍ ചെവിടിക്കുന്നില്‍ ഒരു കെട്ടിടത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.
നേരത്തെ വയനാട്ടിലും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതേതുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കി.