Defence

‘ പാകിസ്ഥാനെ ഇരുട്ടിലാക്കിയ ആ രാത്രി ‘ ; ബാലാക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ മുന്നൊരുക്കങ്ങളിൽ ഞെട്ടി പാക് സൈനിക മേധാവികൾ

സ്വന്തം സൈനികരുടെ ജീവന് ഇന്ത്യ പക വീട്ടിയ ബാലാക്കോട്ട് ആക്രമണത്തിന്റെ ഭയം ഇന്നുമുണ്ട് പാകിസ്ഥാന്.ഇതു സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വന്നു കഴിഞ്ഞു. ഇത്ര രഹസ്യമായി,സാങ്കേതിക സഹായങ്ങളോടെ ബാലാക്കോട്ട് ആക്രമണം നടത്താൻ ഇന്ത്യക്ക് എങ്ങനെ സാധിച്ചുവെന്നത് ഇന്നും പാക് വ്യോമസേനാ മേധാവികളെ കുഴയ്ക്കുന്നുണ്ട്.

ആക്രമണത്തിനു മുൻപ് പാകിസ്ഥാനെ ഇരുട്ടിലാക്കുന്ന തന്ത്രമാണ് ഇന്ത്യ ആദ്യം നടത്തിയത്.ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സ്ഥാപനം ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതിനു സഹായിച്ചതെന്നാണ് റിപ്പോർട്ട് .

ബാലാക്കോട്ടേയ്ക്ക് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പ്രവേശിക്കും മുൻപ് തന്നെ പാകിസ്ഥാനെ ഇന്ത്യ ഇരുട്ടിലാക്കി കഴിഞ്ഞിരുന്നു.ഇന്ത്യൻ സേനയും ഡിആർഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് ബാലാകോട്ടും ഉപയോഗിച്ചത്.മണിക്കൂറുകൾക്ക് മുൻപ് തന്നെ പാകിസ്ഥാന്റെ ഇലക്ട്രോണിക്ക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ തകർത്തെറിഞ്ഞിരുന്നു.എന്നാൽ മണിക്കൂറുകളോളം പാകിസ്ഥാൻ നിശ്ചലമായിട്ടും പാക് സൈനിക മേധാവികളോ,ഇന്റ്ലിജൻസ് ഏജൻസി പോലുമോ ഇതൊന്നും അറിഞ്ഞിരുന്നില്ല.

ആക്രമണത്തിനു മുൻപ് പാകിസ്ഥാന്റെ അതിർത്തിയിലെ അതിർത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

ഇന്ത്യ ബാലാക്കോട്ട് ഉപയോഗിച്ച വാർഫയർ സിസ്റ്റം എന്ന സോഫ്റ്റ്വെയർ സംവിധാനം സാധാരണയായി ഇന്ത്യൻ സേനയുടെ ആശയവിനിമയം, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, ശത്രുക്കളുടെ റഡാർ ,ഇലക്ട്രോണിക്ക് ഉപകരണങ്ങളെ തകർക്കാൻ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഈ സംവിധാനങ്ങൾ പാകിസ്ഥാൻ ഏറെ ചർച്ച ചെയ്തിരുന്നു.

ലോ, മീഡിയം, ഹൈ ബാൻഡ് ഫ്രീക്വൻസികളിലും ഇത് പ്രവർത്തിക്കും. ഇതുപയോഗിച്ച് പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഇലക്ട്രോണിക് തരംഗങ്ങൾ പിടിച്ചെടുത്തു.എന്നാൽ അതേ സമയം ഇന്ത്യയുടെ ഭാഗത്തുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

തുടർന്നാണ് വ്യോമ പരിധി പൂട്ടിയിടാൻ പാകിസ്ഥാൻ തീരുമാനിച്ചത്. മാത്രമല്ല വ്യോമഗതാഗത വിലക്ക് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നീട്ടുകയും ചെയ്തു.മാത്രമല്ല അതിർത്തി പ്രദേശങ്ങളിലും,നഗരങ്ങളിലും റഡാറുകൾ സ്ഥാപിക്കുകയും ചെയ്തു.

സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം സർജിക്കൽ സ്ട്രൈക്കും. ജനവാസ മേഖലയിൽ നിന്നകന്ന് പഷ്തൂൺ വാലയിലെ മലനിരകളിലുള്ള ഭീകര കേന്ദ്രമായിരുന്നു ആക്രമണത്തിനായി ലക്ഷ്യമിട്ടത്. മസൂദ് അസറിന്റെ സഹോദരൻ മൗലാന യൂസഫ് അസർ അഥവാ ഉസ്താദ് ഘോറിയാണ് ബലാകോട്ട് ഭീകര ക്യാമ്പിന്റെ നേതൃത്വം വഹിക്കുന്നത്. ക്യാമ്പ് പൂർണമായും തകർത്ത ആക്രമണം 21 മിനുട്ട് നീണ്ടു നിന്നു.

ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിച്ച് അതിർത്തിക്ക് സമീപമുള്ള ലോഞ്ച് പാഡുകളിൽ നിന്ന് ഭീകരരെ നേരത്തെ മാറ്റിയിരുന്നു. മസൂദ് അസറിനെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച പാകിസ്ഥാൻ ഇയാൾക്ക് നൂറ്റമ്പത് സൈനികരുടെ സുരക്ഷയും ഒരുക്കി. പാകിസ്ഥാനിൽ കടന്ന് ഒരാക്രമണം പ്രതീക്ഷിക്കാത്തതിനാൽ ബലാകോട്ടിൽ പ്രത്യേകിച്ച് വലിയ സുരക്ഷ ഒരുക്കിയിരുന്നുമില്ല.

ബാലാക്കോട്ട് ആക്രമണത്തിനു തലേ ദിവസം രാത്രി സുഖമായി ഉറങ്ങിക്കോളൂ പാകിസ്ഥാൻ വ്യോമസേന ഉണർന്നിരിക്കുന്നുണ്ട് എന്ന ട്വീറ്റ് ചെയ്തിരുന്നു പാകിസ്ഥാൻ. എന്നാൽ വെളുപ്പിന് 3:30 ന് ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല.

മറക്കാനും,പൊറുക്കാനും തയ്യാറാകുന്ന പഴയ ഇന്ത്യയെ കണ്ടു ശീലിച്ച പാകിസ്ഥാനിൽ കടന്നുകയറി ,പലിശ സഹിതം തിരിച്ചടിക്കുന്ന പുതിയ ഹിന്ദുസ്ഥാൻ ഞെട്ടലുളവാക്കുകയാണ്.

5K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close