സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ ഒപ്പോ എ5എസ് ഇന്ത്യന്‍ വിപണിയിലെത്തി. 9990 രൂപയാണ് എ5എസിന്റെ വില. സ്റ്റൈലിഷ് ഡിസൈനും വാട്ടര്‍ ഡ്രോപ് സ്‌ക്രീനും ക്വിക്ക് ചാര്‍ജിങ് ഫീച്ചറും എ5എസിനെ ആകര്‍ഷണീയമാക്കുന്നു.
മെഡിടെക് ഹീലിയോ പി35 ചിപ്പ് സെറ്റിലാണ് ഒപ്പോ എ5എസ് പ്രവര്‍ത്തിക്കുന്നത്. പവര്‍ ഉപയോഗം കുറയ്‌ക്കാന്‍ സഹായിക്കുന്ന എഐ അല്‍ഗോറിതം ഫീച്ചറും മറ്റൊരു പ്രത്യേകയാണ്.
4230 എംഎഎച്ച് ബാറ്ററി, 6.2 ഇഞ്ച് എല്‍സിഡി വാട്ടര്‍ഡ്രോപ് സ്‌ക്രീന്‍, മെഡിടെക് ഹീലിയോ പി35, റിയര്‍ ഫിംഗര്‍പ്രിന്റ് സ്‌കാനാര്‍, എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 13+2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, കളര്‍ഒഎസ് 5.2.1, വിഡിയോ എഡിറ്റിങ് ടൂള്‍, 2 ജിബി റാം, 32 ജിബി സ്റ്റോറേജ് തുടങ്ങി നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ ഒപ്പോ എ5എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍, ടാറ്റാ ക്ലിക്യു, പേടിഎം എന്നിവിടങ്ങില്‍ നിന്നെല്ലാം ഒപ്പോ എ5എസ് സ്വന്തമാക്കാം.















