എരിവും പുളിയുമുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ പേടിസ്വപ്നമാണ് വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍. വായ്പ്പുണ്ണ് വന്നാല്‍ പലപ്പോഴും നമുക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ സാധിക്കാതെ വരും. ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ചെറിയ വേദന വലുതായി മാറും. ചുണ്ടിലും, മോണയിലും, നാവിലുമാണ് വായ്പ്പുണ്ണ് ബാധിക്കാറുള്ളത്. ഈ സമയങ്ങളില്‍ വളരെ ശ്രദ്ധയോടെ വേണം ഭക്ഷണങ്ങള്‍ കഴിക്കാന്‍. അല്ലാത്ത പക്ഷം വായ്ക്കുള്ളില്‍ വലിയ നീറ്റലായിരിക്കും അനുഭവപ്പെടുക. ഒന്നു ശ്രദ്ധിച്ചാല്‍ ഈ കുഞ്ഞ് അസുഖത്തെ വളരെ വേഗം തന്നെ ഒഴിവാക്കാന്‍ സാധിക്കും. അതിനായി ചില പൊടിക്കൈകള്‍ നമുക്ക് പരീക്ഷിക്കാം.
തുളസി:
തുളസി ഏറെ ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ്. വായ്പ്പുണ്ണിനെ ഒഴിവാക്കാന്‍ ഇത് നമ്മെ സഹായിക്കും. തുളസി ഇലകള്‍ എടുത്ത് വൃത്തിയായി കഴുകി ദിവസവും കഴിക്കുന്നത് നല്ലതാണ്. തുളസി ഇല കഴിച്ചതിന് ശേഷം കുറച്ചു വെള്ളവും കുടിക്കുക.
തക്കാളി:
ദിവസവും തക്കാളി കഴിക്കുന്നത് നല്ലതാണ്. വായ്പ്പുണ്ണ് മാറാന്‍ നല്ലൊരു പരിഹാര മാര്‍ഗമാണിത്. തക്കാളിയുടെ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
ഉലുവ:
ഉലുവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വേദന ശമിപ്പിക്കാന്‍ സഹായിക്കും. ഉലുവയില വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ദിവസവും മൂന്ന് നാലുനേരം ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്.
മഞ്ഞള്‍:
വേദന കുറയ്ക്കാന്‍ നല്ലൊരു പ്രതിവിധിയാണ് മഞ്ഞള്‍. ഭക്ഷണങ്ങളില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നതിലും നല്ലത് മഞ്ഞളില്‍ ഒന്നോ രണ്ടോ തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് നേരിട്ട് വേദനയുള്ളയിടത്ത് വയ്ക്കുന്നതാണ്.
തേങ്ങാ പാല് അല്ലെങ്കില്‍ വെളിച്ചെണ്ണ:
വേദനയുള്ള സ്ഥലത്ത് തേങ്ങാ പാല് അല്ലെങ്കില്‍ വെളിച്ചെണ്ണ വെച്ച് മസ്സാജ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇത് മൗത്ത് അള്‍സര്‍ വേഗം ശമിക്കാന്‍ സഹായിക്കും.