മോട്ടോറോളയുടെ പുതിയ ഫോണ്‍ മോട്ടോ ജി7 ഇന്ത്യന്‍ വിപണിയില്‍. ഏത് സാഹചര്യത്തിലും മികച്ച ക്ലാരിറ്റിയോടെ ചിത്രമെടുക്കാന്‍ കഴിയുന്ന ക്യാമറയും, 3000 എംഎഎച്ച് ബാറ്ററി ശേഷിയുമാണ് ഈ ഫോണിന്റെ പ്രത്യേകത. 15 വാട്ട് ടര്‍ബോ ചാര്‍ജിങ്ങ് സൗകര്യവുമുണ്ട്. ഫോണിന്റെ് ഡിസ്പ്ലേ സ്ക്രാച്ചുകളില്‍ നിന്നും സംരക്ഷിക്കും.
632 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസറാണ് മോട്ടോ ജി7നുള്ളത്. 1080×2270 പിക്സല്‍, 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീന്‍, എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.
ഫോണിന്റെ പിന്നില്‍ 12+5 എംപി ഡ്യുവല്‍ ക്യാമറയും 8 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജും ഫോണിലുണ്ട്. 512 ജിബി മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് കൂട്ടാം.
ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാകും. 16,999 രൂപയാണ് ഫോണിന്റെ വില. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും ഫോണ്‍ ലഭ്യമാണ്.