തൃശൂര്‍: കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിശാന്ത്, യുവകവി കലേഷിന്റെ കവിത മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യുജിസി റിപ്പോര്‍ട്ട് തേടി. വിവാദം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദീപ ജോലി ചെയ്യുന്ന കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പാളിന് യുജിസി കത്തയച്ചു.
കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും വിഷയത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാടും വ്യക്തമാക്കണമെന്നും യുജിസി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
തൃശൂര്‍ സ്വദേശി സിആര്‍ സുകുവാണ് കവിതാ മോഷണവിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുജിസിക്ക് പരാതി നല്‍കിയത്.
അതേസമയം, കലേഷിന്റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സര്‍വീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതിന് ദീപ മാപ്പ് പറഞ്ഞിരുന്നു.