തിരുവനന്തപുരം: കാസര്‍കോട്ടെ കള്ളവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ സി.പി.എം. ടീക്കാറാം മീണക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കാന്‍ ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കള്ള വോട്ടുകള്‍ നടന്ന വിഷയത്തില്‍ പ്രതിസ്ഥാനത്ത് സിപിഎം ആണ്. മൂന്നു സ്ത്രീകള്‍ അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നു . കള്ള വോട്ട് ചെയ്ത ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചത്. ഇതൊടെയാണ് സി.പി.എം നേതാക്കള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അപ്രിയനും അയോഗ്യനുമായത്. ടീക്കാറാം മിണക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ആണ് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയു ടേതാകും.
മീണക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.പി.എം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്.ടീക്കാറാം മീണ ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.ലീഗ് പ്രവര്‍ത്തകര്‍ക്ക് നല്കുന്ന ആനുകൂല്യം സി.പി.എമ്മുകാര്‍ക്ക് നല്‍കുന്നില്ല. മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും വിശദീകരണം ആരായാന്‍ തയ്യാറായി. എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തിടുക്കം കാട്ടുന്നതായും സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉണ്ടായി.തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട് ചെയ്തത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.കഴിഞ്ഞ കാലയളവില്‍ സി.പി.എമ്മിനുണ്ടായ വിജയം കള്ളവോട്ടിലൂടെ നേടിയതാണെന്ന ആക്ഷേപവും നിലനില്ക്കുന്നു. ഈ ജാള്യത മറക്കാനാണ് സി.പി.എം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ തിരിഞ്ഞിരിക്കുന്നത്.