വിജ്ഞാൻ ഭാരതിയുടെ യു എ ഇ ഘടകമായ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സരത്തിൽ വിജയികളായവർ ഭാരത പര്യടനത്തിനായി യാത്ര തിരിച്ചു. അയ്യായിരത്തിലേറെ മത്സരാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 16 ശാസ്ത്ര പ്രതിഭകളാണ് നാഗ്പൂരിലേക്ക് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി പുറപ്പെട്ടത്. വിവിധ ശാസ്ത്ര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സംഘം പ്രഗത്ഭ ശാസ്ത്രജ്ഞരുമായി സംവദിക്കും. യു എ ഇ യിലെ പ്രമുഖ ഡോക്ടറും സയൻസ് ഇന്ത്യ ഫോറം യു എ ഇ പ്രസിഡണ്ടുമായ സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി മോഹൻ, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘത്തിന് യാത്രയയപ്പ് നൽകി.