Health

ഏലയ്ക്ക ഇട്ട വെള്ളം കുടിക്കാം; ഇതിന് ഗുണങ്ങള്‍ ഏറെ

ഏലയ്ക്ക ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്. ജലദോഷം, തൊണ്ട വേദന എന്നിവരി ഉണ്ടാകാതിരിക്കാന്‍ ഏലയ്ക്ക വെള്ളം സഹായിക്കും. വൈറ്റമിന്‍ സി ഏലയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളത്തിനും ഗുണങ്ങള്‍ ഏറെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ ഇത് സഹായിക്കും.

ഹൃദ്രോഗത്തെ തടയാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍ ഏലയ്ക്കായില്‍ അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ നിയന്ത്രിക്കാനും ഏലയ്ക്കാവെള്ളം സഹായിക്കും.

ദിവസവും ചായയില്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നതിലൂടെ ആരേഗ്യം മെച്ചപ്പെടുത്താം. ആസ്ത്മ തടയാനും വളരെ നല്ലതാണ് ഏലയ്ക്ക.

20 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close