കാബൂൾ: അഗ്ഫാനിസ്ഥാനിലെ യുവ രാഷ്ട്രീയ പ്രവർത്തകയും സ്ത്രീപക്ഷ ചിന്തകയുമായ മിന മംഗളിന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നതിന് മുൻപ് ടെലിവിഷൻ അവതാരകയായിരുന്നു മിന. മിനയെ കഴിഞ്ഞ ദിവസം പട്ടാപ്പകൽ അജ്ഞാതർ വെടിവെച്ച് കൊല്ലുകയായിരുന്നു.
പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു.
അഫ്ഗാൻ പാർലമെന്റിലെ സാംസ്കാരിക വിഭാഗം ഉപദേശകയായിരുന്നു മിന. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ അഫ്ഗാൻ സമയം പുലർച്ചെ 7.20നായിരുന്നു കൊലപാതകം നടന്നത്.
അഫ്ഗാൻ സുപ്രീം കോടതിയും മനുഷ്യാവകാശ സംഘടനകളും സംഭവത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് മിന അടുത്തിടെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മിനയ്ക്ക് നേരെ വധഭീഷണിയുണ്ടായിരുന്നതായി പ്രമുഖ മനുഷ്യാവകാശ പ്രവർത്തക വഷ്മ ഫ്രോയും ട്വീറ്റ് ചെയ്തു.