കുളു: ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മധ്യപ്രദേശിലെ കുളുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണ്ടും അധികാരത്തിലെത്തുന്നതോടെ രാജ്യദ്രോഹികളുടെ ആത്മാവുപോലും വിറക്കും വിധം രാജ്യദ്രോഹക്കുറ്റം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ രാജ്യദ്രോഹ കുറ്റം റദ്ദാക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
സാധാരണ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പണപ്പെരുപ്പം വലിയ തോതില്‍ പ്രതിപക്ഷം ചര്ച്ചക്കെടുക്കാറുണ്ടെന്നും എന്നാല്‍ 2004-ലും 2019-ലും ഇതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ബിജെപി സര്‍ക്കാരും സാമ്പത്തിക രംഗം മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 19-ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പോടെ മധ്യപ്രദേശിലെ പോളിംഗ് പൂര്‍ത്തിയാകും. മെയ് 23-നാണ് ഫലപ്രഖ്യാപനം.