ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംമും അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും വിവാഹിതരായി.
ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളഡ്ജ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് എന്നിവരുടെ വിവാഹ ചടങ്ങുകൾ ഒരുമിച്ചാണ് ഇക്കഴിഞ്ഞ ബുധനാഴ്ച നടന്നത്. മൂവരുടെയും സഹോദരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരങ്ങൾക്ക് ആശംസകൾ നേർന്ന് മൂവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു.