കൊൽക്കത്ത ; മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് മമത ബംഗാളിൽ ആക്രമണങ്ങൾ അഴിച്ചു വിടുന്നതെന്ന് പറഞ്ഞ മോദി പശ്ചിമ ബംഗാൾ മമതയുടെ കുടുംബ സ്വത്തല്ലെന്നും, അക്രമരാഷ്ട്രീയത്തിനു മമത മറുപടി നൽകേണ്ടി വരുമെന്നും വ്യക്തമാക്കി .
ബിജെപിയുടെ വളർച്ച തടയാൻ സ്ഥാനാർത്ഥികൾക്കെതിരെ പോലും ,അക്രമം നടത്തുന്ന മമത, ജനങ്ങൾക്ക് മറുപടി നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു .
സാധാരണക്കാർക്ക് പരിഗണന നൽകാത്ത സർക്കാരാണ് മമതയുടേത് . നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്ന ബംഗ്ലാദേശികളെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മമത സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു .
കൊൽക്കത്തയിലെ ഡംഡമിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി അക്ഷരാർത്ഥത്തിൽ മമതയുടെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തുകൂടിയായിരുന്നു . ആയിരങ്ങളാണ് ഇന്ന് നടന്ന റാലിയിൽ പങ്കെടുത്തത് .