കോഴിക്കോട്: ചെങ്ങോട്ടുമല ക്വാറി അനുമതി അപേക്ഷയില്‍ തീരുമാനം 30 ദിവസത്തിനകം എടുക്കാം. കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. വിദഗ്ധ പഠനത്തിന് ശേഷമെ തീരുമാനമെടുക്കു എന്നും അറിയിച്ചിട്ടുണ്ട്.
സ്ഥലം ജില്ലാ കളക്ട്ര് നേരിട്ട് സന്ദര്‍ശിക്കും. ഖനനത്തിനെതിരെ എട്ട് ദിവസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു അത് കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കില്ലെന്ന് കളക്ടര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി പറഞ്ഞു.
ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കറോളമാണ് ചെങ്ങോട്ടുമലയില്‍ പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റാ ഗ്രൂപ്പ് വാങ്ങിച്ചിരുന്നത്. ഇവര്‍ക്ക് ഖനനത്തിനുള്ള പാരിസ്ഥിതിക അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാക്കുന്നതുവരെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കരുതെന്ന ആവശ്യമായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്.