Kerala

കണ്ണൂരിൽ സിപിഎം- ലീഗ് സംഘർഷം

പാമ്പുരുത്തി: കണ്ണൂർ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം.

മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയിൽ വോട്ട്  ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയെ ലീഗ് പ്രവർത്തകർ തടഞ്ഞതായി സിപിഎം ആരോപിക്കുന്നു. ഇതിനെത്തുടർന്നുണ്ടായ ഉന്തും തള്ളും സംഘർഷത്തിലെത്തുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് എത്തി ഇരു വിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു.

കള്ളവോട്ട് നടന്നതായി തെളിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ടെടുപ്പ് നടക്കുക. കള്ളവോട്ട് തെളിഞ്ഞതിന്റെ പേരിൽ ആദ്യമായാണ് സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

333 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close