India

വ്യോമസേന സജ്ജമായിരിക്കണം ; തേജസിന്റെ കാര്യക്ഷമത പരിശോധിച്ച് , മിഗ് 21 പറത്തി വ്യോമസേനാ മേധാവി

കോയമ്പത്തൂർ ; സുലുരിലെ വ്യോമ താവളത്തിൽ മിന്നൽ സന്ദർശനം നടത്തി വ്യോമസേനാ മേധാവി ബി എസ് ധനോവ .

ഏത് തരത്തിലുള്ള ആക്രമണം നേരിടാനും, ശക്തമായ പ്രത്യാക്രമണം നടത്താനും സേന സജ്ജമായിരിക്കണമെന്ന് നിർദേശിച്ച അദ്ദേഹം തേജസിന്റെ കാര്യക്ഷമതയും പരിശോധിച്ചു . ഒപ്പം അദ്ദേഹം മിഗ് 21 പറത്തുകയും ചെയ്തു . മിഗ് 21 ന്റെ വിവിധ വിഭാഗങ്ങളും അദ്ദേഹം പരിശോധിച്ചു .

പാകിസ്ഥാനു മേൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങുമ്പോഴേയ്ക്കും അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാനായി ഇന്ത്യൻ വ്യോമസേന കളത്തിലിറക്കിയത് മിഗ് 21 ,സുഖോയ് എന്നീ പോർവിമാനങ്ങളെയാണ് . മാത്രമല്ല പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം വീഴ്ത്തിയതും ഇന്ത്യയുടെ മിഗ് 21 തന്നെ .

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close