ദുബായ്: ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. സ്റ്റാന്റ് ബൈ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഗായിക ലോറിനും ബ്രിട്ടീഷ് ബ്രാന്‍ഡായ റുഡിമന്റലും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
ലോക കപ്പ് ക്രിക്കറ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് തീം സോങ് പുറത്തിറങ്ങിയത്. ബ്രിട്ടന്റെ ജീവിതത്തിന് ഒപ്പം ക്രിക്കറ്റ് ആവേശം കൂടി കോർത്തിണക്കിയതാണ് ഗാനം. ഒപ്പം എല്ലാ രാജ്യങ്ങളുടെ പതാകയും വിവിധ സന്ദർഭങ്ങളിലായി ഗാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഈ മാസം 30ന് ആണ് ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. ലോകകപ്പ് അവസാനിക്കുന്ന ദിവസം വരെ മത്സരങ്ങൾ നടക്കുന്ന എല്ലാ നഗരങ്ങളിലും ഗാനം അവതരിപ്പിക്കും. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ തീം സോംഗ് തരംഗമായിക്കഴിഞ്ഞു.