തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വിവിധ എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ. എൻഡിഎ ഒന്നു മുതൽ മൂന്നുവരെ സീറ്റുകൾ നേടിയേക്കുമെന്നും വിവിധ സർവ്വേ ഫലങ്ങൾ പറയുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കുമെന്നും സർവ്വേകൾ പറയുന്നുണ്ട്.
പുറത്തുവന്നതിൽ കൂടുതൽ ദേശീയ മാദ്ധ്യമങ്ങളും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു. റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈസ് നൗ, ന്യൂസ് എക്സ്, ന്യൂസ് നേഷൻ സർഫേയിലാണ് ബിജപിയുടെ ജയം പ്രവചിക്കുന്നത്. ഒപ്പം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് മാതൃഭൂമി സർവേയിൽ പറയുന്നുണ്ട്.
കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗമായിരിക്കുമെന്നാണ് സർവേകളിൽ പറയുന്നത്. യുഡിഎഫിന് 15 സീറ്റുവരെ വിവിധ സർവേകൾ പ്രവചിക്കുന്നു. ഇടതുപക്ഷം തകരുമെന്നും സർവേകൾ പറയുന്നു.