ലോകകപ്പിലെ നിർഭാഗ്യത്തിന്റെ മുഖമായി ദക്ഷിണാഫ്രിക്ക
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പിലെ നിർഭാഗ്യത്തിന്റെ മുഖമായി ദക്ഷിണാഫ്രിക്ക

പ്രശാന്ത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2019, 08:34 am IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ക്രിക്കറ്റിലെ നിർഭാഗ്യത്തിന്റെ മുഖമാണ് ദക്ഷിണാഫ്രിക്കയുടേത്. 1992 ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലാണ് പ്രോട്ടീസ് നിര ആദ്യമായി പോരാട്ടത്തിന് ഇറങ്ങിയത്. മിന്നും ജയങ്ങളുമായി വിസ്മയിപ്പിച്ച ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ കാലിടറി വീണു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന 1996 ലോകകപ്പിൽ പ്രോട്ടീസ് ക്വാർട്ടറിൽ പുറത്തായി.

ഏകദിന ക്രിക്കറ്റിൽ ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച 1992 ലെ ലോകകപ്പ്. മഴ നിയമങ്ങളും വെളുത്ത പന്തും ഫ്ളെഡ് ലൈറ്റും കളിക്കാർക്ക് വർണക്കുപ്പായങ്ങളും ഏകദിന മത്സരത്തിന്റെ ചാരുതയായി മാറിയ അതേ ലോകകപ്പിലായിരുന്നു വർണവെറിയുടെ ഊരാക്കുടുക്ക് പിന്നിട്ട്, വിലക്കിന്റെ ചങ്ങലപൊട്ടിച്ച് ക്രിക്കറ്റിലേക്ക് ദക്ഷിണാഫ്രിക്ക കടന്നുവന്നത്.

ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ബെൻസൻ ആന്റ് ഹെഡ്ജസ് ട്രോഫിക്കായി പോരാട്ടത്തിനിറങ്ങിയ കെപ്ലർ വെസ്സൽസും സംഘവും കരുത്തരായ ഓസ്ട്രേലിയയേയും പാകിസ്ഥാനെയും ഇന്ത്യയേയും വെസ്റ്റ് ഇൻഡീസിനെയും കീഴടക്കി സെമി ബർത്ത് ഉറപ്പിച്ചു. മഴ കളിച്ച സിഡ്നിയിലെ സെമിയിൽ ഇംഗ്ലണ്ടിനെ 45 ഓവറിൽ 252 റൺസിന് പിടിച്ചുകെട്ടിയ പ്രോട്ടീസ് നിരയ്‌ക്ക് ഫൈനൽ ബർത്ത് ഏറെ അകലെയായിരുന്നില്ല. കെപ്ളർ വെസ്സൽസും ആൻഡ്രു ഹഡ്സനും പീറ്റർ കേസ്റ്റണും ഹാൻസി ക്രോണ്യയും ജോണ്ടി റോഡ്സും ഉൾപ്പെട്ട ബാറ്റിംഗ് നിര ലക്ഷ്യത്തിലേക്ക് കുതിച്ചു.

വിജയലക്ഷ്യം 13 പന്തിൽ 22 റൺസായി ചുരുങ്ങിയപ്പോഴാണ് വില്ലനായി മഴയും മഴനിയമവുമെത്തിയത്. വിജയലക്ഷ്യം പുനർനിശ്ചയിച്ചു ഏഴ് പന്തിൽ 22 റൺസ്. ക്രീസിൽ ബ്രയാൻ മാക്മില്ലനും ഡേവിഡ് റിച്ചാർഡ്സനും. ആരാധകരെ ഞെട്ടിച്ച് വീണ്ടും ഒരിക്കൽകൂടി പുതുക്കിയ വിജയലക്ഷ്യം. ഒരു പന്തിൽ 22 റൺസ്. നിരാശരായി പ്രോട്ടീസ് നിര മടങ്ങി. ഇംഗ്ലണ്ട് ഫൈനലിലേക്ക്.

ഹാൻസി ക്രോണ്യയുടെ നേതൃത്വത്തിൽ 96 ലോകകപ്പിലും പ്രതീക്ഷയോടെയെത്തിയ ദക്ഷിണാഫ്രിക്കൻ നിര സെമി കാണാതെ മടങ്ങി. ഗാരി കേസ്റ്റണും ആൻഡ്രു ഹഡ്സനും ഡാരിൽ കള്ളിനനും അടങ്ങുന്ന ബാറ്റിംഗ് നിരയും ഷോൺ പൊള്ളോക്കും അലൻ ഡൊണാൾഡുംകോ പാറ്റ് സിംസും അടങ്ങുന്ന ബൗളിംഗ് നിരയും പ്രാഥമിക റൗണ്ടിൽ തകർത്ത് കളിച്ചപ്പോൾ ദക്ഷിണാഫ്രിക്ക അനായാസം ക്വാർട്ടറിലെത്തി. കറാച്ചിയിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ബ്രയാൻ ലാറയുടെ സെഞ്ചുറിയിൽ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന് 264 റൺസിലേക്ക് കുതിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം മത്സരം തീരാൻ മൂന്ന് പന്ത് ശേഷിക്കെ 245ൽ അവസാനിച്ചു.

ലോക കിരീടമില്ലാത ഹാൻസി ക്രോണിയും ഡാരിൽ കള്ളിനായും മാക് മില്ലനുമൊക്കെ പാഡഴിക്കുന്നത് നിരാശയോടെയാണ് പ്രോട്ടീസ് ആരാധകർ കണ്ടുനിന്നത്

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies