ഡയബറ്റിക് ഡെര്‍മോപതി; ലക്ഷണങ്ങളും ചികിത്സയും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഡയബറ്റിക് ഡെര്‍മോപതി; ലക്ഷണങ്ങളും ചികിത്സയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2019, 10:10 pm IST
FacebookTwitterWhatsAppTelegram

പ്രമേഹത്തെ ജീവിതശൈലി രോഗമെന്ന് ഓമനപ്പേരിട്ട് വിളിക്കാമെങ്കിലും പതിയെ ആയുസ് കുറയ്‌ക്കുന്ന ഒരു മാരക രോഗം തന്നെയാണ്. പ്രമേഹം ബാധിച്ചവര്‍ക്ക് പലതരത്തിലാണ് രോഗദുരിതം. ശരീര വേദന മുതല്‍ ഹൃദയസംന്ധമായ തകരാറുകള്‍ വരെ പ്രമേഹം മൂലം ഉണ്ടാകുന്നു. പ്രമേഹം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകര്‍ക്കുന്നു.

പല പ്രമേഹ സംബന്ധമായ രോഗങ്ങളും തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ കൂടുതല്‍ രൂക്ഷമാകാതെ നോക്കാം. ഇതില്‍ ഒന്നാണ് പ്രമേഹം മൂലം തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍. ഡയബറ്റിക് ഡെര്‍മോപതി എന്ന പേരില്‍ അറിയപ്പെടുന്ന ഇവ പ്രമേഹ രോഗികളുടെ കാല്‍ മുട്ടുകളുടെ താഴെയായാണ് കാണപ്പെടുന്നത്. ഏകദേശം 50 ശതമാനത്തിന് മുകളില്‍ ഉള്ള പ്രമേഹ രോഗികള്‍ക്ക് ഇത്തരത്തില്‍ തൊലിപ്പുറത്ത് കറുത്ത പാടുകള്‍ ഉണ്ടാകുന്നു.

രക്ത ധമനിയില്‍ നിന്നുള്ള ചെറിയ രീതിയിലുളള രക്ത ചോര്‍ച്ചയാണ് ഇത്തരത്തില്‍ തൊലിപ്പുറത്ത് പാടുകള്‍ ഉണ്ടാക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ ഭാഷ്യം. ഈ നിറംമാറ്റം വേദനയൊന്നും ഉണ്ടാക്കുകയില്ലെങ്കിലും ചൊറിച്ചിലും, സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

പ്രമേഹ രോഗികള്‍ക്ക് കാലിലേയ്‌ക്കുളള രക്ത ഓട്ടം കുറയുന്നതിനാലാണ് ഇത്തരത്തില്‍ പാടുകള്‍ വരുന്നതെന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്ക് അഭിപ്രായമുണ്ട്. ഇതിന് ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും പ്രമേഹം ബാധിച്ചാല്‍ കാലക്രമേണ പാദങ്ങളിലേയ്‌ക്കുള്ള രക്ത ഓട്ടം കുറയുക തന്നെ ചെയ്യും.

എന്നാല്‍ വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത് ഇത്തരത്തിലുള്ള പാടുകള്‍ ഉണ്ടാകുന്നത് പ്രമേഹരോഗികളുടെ രക്തധമനിക്കും ഞരമ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് കൊണ്ടാണെന്നാണ്. ഇത് ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഇന്‍സുലിന്‍ ഉപയോഗിക്കാത്ത രോഗികള്‍ക്കും ഒരു പോലെ ബാധിക്കാറുണ്ട്.

ഡയബറ്റിക് ഡെര്‍മോപതി എന്ന ഈ അസുഖം സാധാരണയായി കണ്ടുവരുന്നത് പത്തുവര്‍ഷത്തിലേറെയായി പ്രമേഹരോഗം ബാധിച്ചവര്‍ക്കും ഉയര്‍ന്ന ഹീമോഗ്ലോബിന്‍ A1c ലെവല്‍ ഉള്ളവര്‍ക്കും അനിയന്ത്രിതമായ അളവില്‍ പ്രമേഹം ഉള്ളവര്‍ക്കുമാണ്.

പ്രമേഹ രോഗികള്‍ക്ക് ഡെര്‍മോപതിയല്ലാതെ തന്നെ ധാരാളം ത്വക്ക് രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിന് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിനില്‍ക്കുന്നതിനാല്‍ ഈര്‍പ്പം നഷ്ടപ്പെട്ട് തൊലിപ്പുറം വരളുന്നതിനാലാണ്. ഇതിന് പരിചരണം നല്‍കാതിരുന്നാല്‍ തൊലിപ്പുറത്ത് ചൊറിച്ചില്‍ വരുകയും പൊട്ടലുണ്ടായി അണുബാധയ്‌ക്ക് കാരണമാകുകയും ചെയ്യും.

ഡയബറ്റിക് ഡെര്‍മോപതി സാധാരണയായി കാല്‍ മുട്ടിന് താഴെയാണ് കാണുന്നത്. പാടുകള്‍ ചുമപ്പോ കടുത്ത ബ്രൗണ്‍ നിറത്തിലോ കറുപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തിലോ കാണപ്പെടും.
ഡയബറ്റിക് ഡെര്‍മോപതിക്ക് മാത്രമായി ചികിത്സയൊന്നും കണ്ടുപിടിച്ചിട്ടില്ലെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ഇത് നിയന്ത്രിച്ച് നിറുത്താനാകും. തൊലിപ്പുറത്തെ ഈര്‍പ്പം നിലനിറുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. മാത്രമല്ല പ്രമേഹം നിയന്ത്രിക്കുകയും വേണം. പ്രമേഹം നിയന്ത്രിച്ച് നിറുത്തിയാല്‍ ഡയബറ്റിക് ഡെര്‍മോപതി മാത്രമല്ല പ്രമേഹത്തിന് പിന്നാലെ വിരുന്നു വരുന്ന പല രോഗങ്ങളും തടയാം.

‘ഞങ്ങള്‍ പാരമ്പര്യമായി പ്രമേഹക്കാരാണ്. അതു കൊണ്ട് എനിക്കും പ്രമേഹം വരും’ ഈ ഡയലോഗ് നമ്മള്‍ ഇപ്പോള്‍ പൊതുവായി കേള്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും മലയാളികളില്‍. മാനസിക സമ്മര്‍ദ്ദവും തെറ്റായ ഭക്ഷണ രീതിയും പ്രമേഹം ക്ഷണിച്ച് വരുത്തും. സമീഹൃത ആഹാരത്തിലൂടെ പ്രമേഹത്തെ ഒരു പരിധി വരെ അകറ്റി നിറുത്താം. പ്രമേഹം വരുന്ന ദിവസം കാത്തിരിക്കുന്നതിന് പകരം വരാതിരിക്കാന്‍ അല്പം ശ്രദ്ധ ചെലുത്തുകയല്ലേ ഉചിതം.

Share196TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies