സുഖോയുടെ കരുത്തിൽ ബ്രഹ്മോസ് പറന്നു , വിജയത്തിലേയ്ക്ക് ; മിസൈൽ വീണ്ടും പരീക്ഷിച്ച് വ്യോമസേന
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സുഖോയുടെ കരുത്തിൽ ബ്രഹ്മോസ് പറന്നു , വിജയത്തിലേയ്‌ക്ക് ; മിസൈൽ വീണ്ടും പരീക്ഷിച്ച് വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2019, 07:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി ; ഇന്ത്യയുടെ വജ്രായുധം ബ്രഹ്മോസ് മിസൈൽ വീണ്ടും പരീക്ഷിച്ച് വ്യോമസേന . അത്യന്താധുനിക പോര്‍വിമാനമായ സുഖോയ്-30 എംകെഐ പോർവിമാനത്തിൽ നിന്നായിരുന്നു പരീക്ഷണം . 300 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ബ്രഹ്മോസ് മിസൈലാണ് ഇപ്പോള്‍ പരീക്ഷിച്ചത് .

പരീക്ഷണം വിജയകരമാണെന്നും ,പാകിസ്ഥാനിലെ ബാലാകോട്ടില്‍ സൈന്യം നടത്തിയതു പോലുള്ള പ്രതിരോധ ആക്രമണങ്ങള്‍ ഭാവിയില്‍ നടത്തേണ്ടി വന്നാല്‍ അതിന് ഉപയോഗിക്കാനാകുമോ എന്ന് തെളിയിക്കുന്നതിനാണ് ഈ പരീക്ഷണം നടത്തിയതെന്നും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു . സുഖോയ് പോര്‍വിമാനത്തില്‍ നിന്നും വിവിധ ഉയരങ്ങളില്‍ വച്ച് വായുവില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കുന്ന പരീക്ഷണമാണ് നടന്നതെന്നാണ് സൂചന.

നേരത്തെയും സുഖോയ് വിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്. ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.

ശബ്ദത്തിന്റെ 2.8 ഇരട്ടി വോഗത്തിലാണ് ബ്രഹ്മോസ് സഞ്ചരിക്കുന്നത്. കരയില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈലിന് രണ്ടര ടണ്‍ ഭാരമുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് .

സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഇതിനായി സുഖോയ് വിമാനങ്ങൾ പരിഷ്കരിച്ചിരുന്നു.

ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ . ഡി ആർ ഡി ഒ യും റഷ്യയുടെ എൻ പി ഒ എമ്മും സംയുക്തമായി നിർമ്മിച്ചതാണ് ബ്രഹ്മോസ്.

Share156
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies