ഭാരതത്തിൽ ദേശീയ ജനാധിപത്യ സഖ്യം നേടിയ ഉജ്ജ്വല വിജയത്തിൽ അത്യാഹ്ലാദത്തിലാണ് പ്രവാസി സമൂഹം. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനായി കാലയളവ് ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷം. അതിനൊരു തുടർച്ചയാണ് ഈ വിജയം സമ്മാനിക്കുന്നത്.
മുൻപെങ്ങും ഇല്ലാത്ത വിധം അതിശക്തമായ ഭരണ സംവിധാനം കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായതിന്റെ ഗുണഫലം എല്ലാ അർത്ഥത്തിലും അനുഭവിച്ചത് ലോകമെങ്ങുമുള്ള ഇന്ത്യൻ പ്രവാസി സമൂഹമാണ്. നരേന്ദ്ര മോദിക്ക് ലോകരാജ്യങ്ങൾ പ്രത്യേകിച്ച് അറബ് രാജ്യങ്ങൾ നൽകിയ ആദരവ് അതിന്റെ പ്രതിഫലനം ആയിരുന്നു.
പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പിൽ അതിശയകരമായ മുന്നേറ്റത്തോടെ ബി ജെപി യും എൻ ഡി എ യും അധികാരത്തിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും പ്രവാസി ഭാരതീയർ അത്യാഹ്ലാദത്തിലാണ്. സുനിശ്ചിതമായ വിജയം നേരിട്ട് കണ്ട് ആഘോഷിക്കാൻ പ്രവർത്തി ദിനം ആയിരുന്നിട്ട് കൂടി ദുബായിലെ പ്രവാസികൾ പലയിടങ്ങളിൽ ഒരുമിച്ചു കൂടി. ഒരു ഘട്ടത്തിലും പിന്നോക്കം പോകാതെ പടിപടിയായി എൻ ഡി എ ജയിച്ചു കയറുമ്പോൾ ആഹ്ലാദാരവം മുഴക്കിയാണ് വിജയത്തെ അവർ ആഘോഷിച്ചത്.