ലണ്ടൻ: ഏകദിന ലോകകപ്പിന് തയ്യാറെടുക്കാൻ ഇന്ത്യക്ക് ഇന്ന് സന്നാഹമത്സരം. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. ലോകകപ്പിന് മുമ്പ് എതിരാളികളെ വിലയിരുത്താനും ഇംഗ്ലണ്ടിലെ പിച്ചിന്റെ സ്വഭാവം മനസിലാക്കാനും ലക്ഷ്യമിടുന്നതാണ് സന്നാഹമത്സരം.
ഐപിഎൽ മത്സരങ്ങളായിരുന്നതിനാൽ കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യക്ക് ഏകദിനങ്ങൾ കളിക്കാനായിട്ടില്ല. ലോകകപ്പിന് മുമ്പ് സന്നാഹമത്സരത്തിലൂടെ ഈ കുറവും ഇന്ത്യക്ക് പരിഹരാക്കാനാകും. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം കഴിഞ്ഞദിവസം തന്നെ പരിശീലനം ആരംഭിച്ചിരുന്നു. കെന്നിംഗ്ടൺ ഓവലിൽ ഉച്ചയ്ക്ക് മൂന്നിനാണ് ഇന്ത്യയുടെ മത്സരം. 28 ന് ബംഗ്ലാദേശുമായാണ് രണ്ടാം സന്നാഹം.