കോട്ടയം: നിയമസഭയിലെ കെ.എം മാണിയുടെ സീറ്റ് പി.ജെ. ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി. പാർലമെന്ററി പാർട്ടി സെക്രട്ടറിയെന്ന നിലയിലാണ് കത്ത് നൽകിയത്. കത്ത് സ്പീക്കർ അംഗീകരിക്കാനാണ് സാധ്യത. ഇതോടെ പിജെ ജോസഫ് കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ കക്ഷി നേതാവാകും.
നേരത്തെ സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടിരുന്നു. ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിനുള്ളതാണെന്നും ജില്ലാ പ്രസിഡന്റുമാർ പറഞ്ഞിരുന്നു.