Defence

ഇന്ത്യയുടെ ആകാശക്കോട്ടക്ക് ഇസ്രായേല്‍ മിസൈലുകള്‍ കാവലൊരുക്കും; ഐ-ഡെര്‍ബി മിസൈലുകള്‍ സജ്ജമാകുന്നു

ന്യൂ ഡല്‍ഹി: വ്യോമസേനക്ക് കൂടുതല്‍ കരുത്തു പകരാനൊരുങ്ങി ഇന്ത്യ. ഇസ്രായേല്‍ നിര്‍മ്മിത മിസൈലുകളായ ഐ-ഡെര്‍ബി (ഇസ്രായേല്‍ ഡെര്‍ബി) രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. നിലവില്‍ ഉപയോഗിക്കുന്ന വ്യോമസേനയുടെ സുഖോയ്-30 പോര്‍വിമാനങ്ങളില്‍ ഐ-ഡെര്‍ബി മിസൈലുകള്‍ ഘടിപ്പിക്കും.

നിലവില്‍ ഏറ്റവും ആധുനികവും ഫലപ്രദവുമായ മിസൈലുകളാണ് ഐ-ഡെര്‍ബി. 100 കിലോ മീറ്ററിനപ്പുറമുള്ള വസ്തുക്കളെ വരെ ലക്ഷ്യം വെക്കാമെന്നതാണ് ഇവയുടെ ഏറ്റവും പ്രധാന സവിശേഷത. കൃത്യതയുടെ കാര്യത്തിലും ഐ-ഡെര്‍ബി മികച്ചു നില്‍ക്കുന്നു. വ്യോമസേനയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മ്മിത ആര്‍-77 മിസൈലുകള്‍ക്ക് പരമാവധി 80 കിലോ മീറ്റര്‍ അകലത്തിലുള്ള ലക്ഷ്യങ്ങളെ മാത്രമേ ഉന്നം വെക്കാന്‍ സാധിക്കുകയുള്ളൂ.

ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള റഷ്യന്‍ മിസൈലുകള്‍ പലതും കാലപ്പഴക്കം ചെന്നതാണെന്നും ഐ-ഡെര്‍ബി ഉപയോഗിച്ച് ഇത് മറികടക്കാമെന്നുമാണ് വ്യോമസേന വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇന്ത്യന്‍ നേവിയുടെ സീ ഹാരിയര്‍ പോര്‍വിമാനത്തിലും തേജസ് യുദ്ധവിമാനത്തിലുമെല്ലാം ഐ-ഡെര്‍ബി ഉപയോഗിക്കാവുന്നതാണ്. 2015-ല്‍ പാരീസ് എയര്‍ ഷോയിലാണ് ഐ-ഡെര്‍ബി ആദ്യമായി അവതരിപ്പിക്കുന്നത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close