ദുബായ് ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റിന്റെ ഫൈനലിൽ ദുബായ് മാമ്മതിനെ കീഴടക്കി കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് (കെ ഒ സി ) ജേതാക്കളായി. ടോസ് നേടിയ കെ.ഒ.സി ക്യാപ്റ്റൻ റെജി മോഹൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. പി.ജി സുന്ദറിന്റെ 49 റൺസിനും വിനയ് നായരുടെ 33 റൺസിനും ശേഷം വന്ന ഷാജി ബാലൻ – റെജി കൂടുകെട്ട് അവസാന അഞ്ച് ഓവറുകളിൽ നേടിയ റൺസുകളാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. നാല് വിക്കറ്റെടുത്ത പി.ജി സുന്ദറാണ് മാൻ ഓഫ് ദി മാച്ച്.