Health

നെഞ്ചെരിച്ചിലിനും പുളിച്ചു തികട്ടലിനുമുള്ള ഗുളികകൾ അമിതമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക!!

നെഞ്ചെരിച്ചിലിനും പുളിച്ചു തികട്ടലിനുമുള്ള ഗുളികകൾ അമിതമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക!! നിങ്ങൾ ക്ഷണിച്ചു വരുത്തുന്നത് അർബുദമടക്കമുള്ള മാരകരോഗങ്ങളെ

നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനുമുള്ള ഗുളികകൾ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമല്ലാതെ ധാരാളമായി വാങ്ങിക്കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ‘ബ്രിട്ടീഷ് മെഡിക്കൽ ജേണൽ’. ഇത്തരം ഗുളികകളുടെ അമിതോപയോഗം ഉദര അർബുദം, മാരകമായ ഹൃദ്രോഗം, വൃക്കരോഗം എന്നിവയ്ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ചെറിയ അളവിലാണെങ്കിൽ പോലും ഇത്തരം ഗുളികകളുടെ ദീർഘകാല ഉപയോഗം മാരകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. ഇത്തരം ഗുളികകളുടെ അശാസ്ത്രീയമായ ഉപയോഗം മൂലം ശരാശരി ആയിരത്തോളം മരണങ്ങൾ പ്രതിവർഷം ഉണ്ടാകുന്നതായും ലേഖനത്തിൽ പറയുന്നു.

ഇത്തരം ഗുളികകൾ ഉപയോഗിക്കുന്ന ഭൂരിപക്ഷം ആളുകളും ശരിക്കും അവയുടെ ആവശ്യമില്ലാത്തവരാണെന്നും ലേഖകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ രണ്ട് ലക്ഷത്തി പതിനയ്യായിരത്തോളം പേരിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പുറത്തു വിട്ടിരിക്കുന്നത്.

163 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close