ഇന്ന് ചെറിയ പെരുന്നാള്‍

Published by
Janam Web Desk

തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലീംസമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവില്‍ വിശ്വാസികള്‍ ഇന്ന് രാവിലെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിത്തില്‍ കാത്ത് സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് നമസ്‌കാരം നിര്‍വഹിക്കുക.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നലെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കേരളത്തിനൊപ്പം ഒമാനും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

മൈലാഞ്ചിച്ചേലും പുത്തന്‍ വസ്ത്രങ്ങളുമായി പെരുന്നാളിനെ വരവേല്‍ക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ഈദ് ആശംസകള്‍.

Share
Leave a Comment