സതാംപ്ടൺ: ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സതാംപ്ടണിൽ നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് മൂന്നുമണിക്ക് തുടങ്ങും. കപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. പരിക്കിൽ നിന്നും മുക്തനായ കേദാർ ജാദവ് ഇന്ന് കളിക്കുമെന്നാണ് സൂചന.
അതേസമയം, ആദ്യ രണ്ട് മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയുടെ പ്രമുഖ ബൗളർ ഡെയിൽ സ്‍റ്‍റെയിൻ പരിക്കുകാരണം ലോകകപ്പിൽ നിന്നും പുറത്തായി. പരിക്കേറ്‍റ ലുങ്കി എൻഗിഡിയും ഇന്ന് കളിക്കില്ല.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബംഗ്ളാദേശും ന്യൂസിലൻഡും ഏറ്റുമുട്ടും. ലണ്ടനിൽ നടക്കുന്ന മത്സരം വൈകിട്ട് ആറിന് തുടങ്ങും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. ബംഗ്ളാദേശ്, കരുത്തരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ കിവീസ് മറികടന്നത് ശ്രീലങ്കയെ ആണ്.















