ഇസ്ലാമാബാദ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ് പാകിസ്ഥാൻ . നിരവധി നിബന്ധനകൾ പാലിച്ച് കൊണ്ട് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും 600 കോടി ഡോളർ വായ്പയെടുക്കാൻ തീരുമാനിച്ചിരിക്കുന്ന പാകിസ്ഥാൻ ഇത്തവണ പ്രതിരോധ ബജറ്റും വെട്ടികുറയ്ക്കാൻ നീക്കം ആരംഭിച്ചു .
ബജറ്റ് വിഹിതത്തിൽ ഒരു വർഷത്തേയ്ക്ക് കുറവ് കൊണ്ടുവരാനാണ് തീരുമാനം . ബജറ്റ് കമ്മിയടക്കം കുറയാക്കാനാണ് ഐ എം എഫ് ആവശ്യപ്പെട്ടിരിക്കുന്നത് . മുൻ കാലങ്ങളിലെ ഒരു ഭരണാധികാരിയും ചെയ്യാത്ത കാര്യമാണ് കടം കൊണ്ട് നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ ചെയ്യുന്നത് .
സാധാരണയായി പാക് ഭരണകർത്താക്കൾ 20 ശതമാനം തുക പ്രതിരോധത്തിൽ വർദ്ധിപ്പിക്കുമായിരുന്നു .എന്നാൽ കുറയ്ക്കാൻ തീരുമാനിച്ച തുക എത്രയെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടില്ല . 40 ശതമാനത്തോളം നിരക്ഷരരുള്ള പാകിസ്ഥാനിൽ ആരോഗ്യ -വിദ്യാഭ്യാസ മേഖലയിൽ പോലും വേണ്ടത്ര ഫണ്ട് നൽകാറില്ല .