ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്സിഗ്നലിലേക്ക് ഇടിച്ചു കയറി 17 പേർ മരിച്ചു.ഒമാനിൽ നിന്ന് ദുബായിലേക്കു വന്ന യാത്രാബസാണ് അപകടത്തിൽപ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു.മരിച്ചവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടുന്നു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസ് നിശേഷം തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി.പരുക്കേറ്റവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.