India

ടയര്‍ പൊട്ടിയ വിമാനം സുരക്ഷിതമായി നിലത്തിറക്കി

ജയ്പൂര്‍; പറന്നുയരുന്നതിനിടെ ടയര്‍ പൊട്ടിയ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ദുബായില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഒന്‍പത് മണിയോടെ ജയ്പൂര്‍ വിമാനത്താവളത്തിലാണ് സുരക്ഷിതമായി ഇറക്കിയത്. 189 യാത്രക്കാരാണ് അപകട സമയത്ത് ഇതിനുള്ളിലുണ്ടായിരുന്നത്.

ലാന്‍ഡിംഗിന് ഒരുങ്ങിയപ്പോഴാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍ പെട്ടത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ പറയുമ്പോഴാണ് പൈലറ്റും വിവരം അറിയുന്നത്. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പൈലറ്റ് വിമാനമിറക്കുകയായിരുന്നു.

സാധാരണ രീതിയില്‍ തന്നെയാണ് വിമാനമിറക്കിയതെന്നും, അടിയന്തര ലാന്‍ഡിംഗ് ആവശ്യമായി വന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനം ലാന്‍ഡ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

222 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close