കൊച്ചി: പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദരില് പ്രഥമഗണനീയനായ കലാകാരനാണ് അന്നമനട പരമേശ്വര മാരാര്‍.
ഏറെക്കാലം തൃശുര് പൂരത്തിന്റെ മേളപ്രമാണിയായിരുന്നു അദ്ദേഹം. കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.