85 രാജ്യങ്ങൾ , 35,000 കോടിയുടെ ആയുധങ്ങൾ ; ലോകത്തിന്റെ പ്രധാന ആയുധ നിർമ്മാണ കേന്ദ്രമാകാൻ ഇന്ത്യ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

85 രാജ്യങ്ങൾ , 35,000 കോടിയുടെ ആയുധങ്ങൾ ; ലോകത്തിന്റെ പ്രധാന ആയുധ നിർമ്മാണ കേന്ദ്രമാകാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2019, 05:26 pm IST
FacebookTwitterWhatsAppTelegram

സൈനിക ശക്തിയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തിന്റെ പ്രധാന ആയുധ നിർമ്മാണ കേന്ദ്രമാകാൻ ഒരുങ്ങുന്നു . 2025 ന് മുൻപ് വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങൾക്കായി 35,000 കോടിയുടെ ആയുധങ്ങൾ നിർമ്മിച്ച് നൽകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് .

ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാനായി 85 രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട് . ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെ എന്നറിയപ്പെടുന്ന നയതന്ത്രകാര്യ വിദഗ്ധന്‍മാർ തങ്ങൾക്ക് വേണ്ട ആയുധങ്ങളുടെ വിവരങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഈ പ്രതിരോധ അറ്റഷെകളാകും ഇന്ത്യയുടെ ആയുധ നിർമ്മാണ ശേഷിയെ കുറിച്ച് തങ്ങളുടെ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തുക .

ഇതിൽ തന്നെ ധാരാളം ആയുധം വാങ്ങുമെന്ന് ഉറപ്പുള്ള രാജ്യങ്ങളെ ‘എ’ ഗണത്തില്‍ ഇന്ത്യ പെടുത്തിയിട്ടുണ്ട് . ഈ രാജ്യങ്ങളിലെ പ്രതിരോധ അറ്റഷെയ്‌ക്ക് വർഷം 50,000 ഡോളർ വരെയാകും നൽകുക . ബി , സി ഗണത്തിലും ചില രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് . അറ്റഷെമാർക്ക് നൽകുന്ന പണം സ്വകാര്യ-പൊതു മേഖലകളിൽ മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയെ കുറിച്ചും , അതു വഴി നിർമ്മിക്കുന്ന പ്രതിരോധ സാമഗ്രികളെ കുറിച്ചും ബോദ്ധ്യപ്പെടുത്താനാകും വിനിയോഗിക്കുക .

മാത്രമല്ല പ്രതിരോധ അറ്റഷെമാരോട് തങ്ങളുടെ രാജ്യത്തിനു ആവശ്യമായ ആയുധങ്ങളുടെ വിശദ വിവരങ്ങളും , വ്യക്തമായ രൂപരേഖയും ഈ ആഴ്‌ച്ച തന്നെ സമർപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ വർഷം നിർമ്മല സീതാരാമൻ പ്രതിരോധ മന്ത്രിയായിരിക്കെ വിവിധ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകളെ പങ്കെടുപ്പിച്ച് യോഗം നടത്തിയിരുന്നു . തുടർന്ന് അറ്റഷെകൾ ആയുധ നിർമ്മാണ വ്യവസായത്തിലെയും,പ്രതിരോധ ,വിദേശകാര്യത്തിലെയും വിവിധ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു .

നിലവിൽ വിയറ്റ്നാം ,ബംഗ്ലാദേശ് ,തായ് ലാന്റ്, ബഹ്റെൻ ,അഫ്ഗാനിസ്ഥാൻ ,യു എ ഇ ,മലേഷ്യ , തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ പട്ടികയിലുണ്ട് . പടിഞ്ഞാറൻ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട് . അമേരിക്കയും ,ബ്രിട്ടനും ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെങ്കിലും അവ കൂടാതെയുള്ള സബ് സിസ്റ്റങ്ങൾ നിർമ്മിക്കാൻ ഇന്ത്യയെ സമീപിക്കാനാണ് സാദ്ധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു .

കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധ-പ്രതിരോധ സാമഗ്രികള്‍ നിർമ്മിച്ചു നല്‍കാന്‍ ഇന്ത്യക്കാകുമെന്ന് തങ്ങളുടെ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ അറ്റഷെമാർക്കാകും . നിർമ്മിക്കുന്ന ആയുധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ മുതല്‍ വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലില്‍ വരെ പ്രഫഷണൽ സമീപനം ഉറപ്പ് വരുത്താൻ ചില പൊതുമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തും .

ക്രൂസ് മിസൈലായ ബ്രഹ്മോസിനായി തന്നെ പതിനഞ്ചോളം രാജ്യങ്ങളാണ് ഇന്ന് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ചിലി,പെറു എന്നിവയാണ് ഏറ്റവുമൊടുവിലായി ബ്രഹ്മോസ് ആവശ്യപ്പെട്ടിരിക്കുന്നത്.ചിലിയുടെ പ്രതിരോധ വകുപ്പ് അധികൃതർ ഇതിനായി ഇന്ത്യൻ പ്രതിരോധ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിക്കഴിഞ്ഞു.

പെറു ഗവണ്മെന്റിൽ നിന്നും നേരിട്ട് ബ്രഹ്മോസ് മിസൈലിനായി നിരവധി തവണ വിളിച്ചിരുന്നതായി പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചു. അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്.

ദുബായ് എയർഷോയിൽ ബ്രഹ്മോസ് മിസൈൽ പ്രദർശിപ്പിച്ച ശേഷം കസാക്കിസ്ഥാൻ, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

Share5629TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies